കുവൈത്തില്‍ വിദേശ തൊളിലാളികള്‍ക്ക് തൊഴില്‍ മാറാന്‍ പുതിയ നിബന്ധന

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശ തൊളിലാളികള്‍ക്ക് തൊഴില്‍ മാറാന്‍ ഇനി പുതിയ നിബന്ധനകള്‍ പാലിക്കേണ്ടിവരും. മാന്‍ പവര്‍ അതോരിറ്റിയാണ് അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും തൊഴില്‍ വിപണി ക്രമീകരിക്കാനും ലക്ഷ്യമിട്ട് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നിബന്ധന അടുത്ത ദിവസം പ്രാബല്യത്തില്‍ വരുമെന്നും അതോറിറ്റി അറിയിച്ചു.

പുതിയ നിബന്ധന പ്രകാരം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കു സര്‍ക്കാര്‍ മേഖലയിലേക്ക് വിസമാറ്റം വേണമെങ്കില്‍ സിവില്‍ സര്‍വീസ് കമ്മീഷന്റെ അനുമതി പത്രം നിര്‍ബന്ധമാണ്. ഇതിനുപുറമെ പൊതുമേഖലയില്‍ നിന്ന് സ്വകാര്യ മേഖലയിലെ കമ്പനികളിലേക്കോ സ്ഥാപനങ്ങളിലേക്കോ മാറണമെങ്കില്‍ സ്ഥാപനത്തിന് തൊഴിലാളിയുടെ സേവനം അനിവാര്യമാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രവും വിസമാറ്റം നടത്തുന്ന വിദേശിയുടെ അതത് തസ്തികകളില്‍ അക്കാദമികമായ കഴിവുള്ളവരാണെന്ന് തെളിയിക്കണമെന്നും നിബന്ധനയിലുണ്ട്.

Related Articles