തിരൂരില്‍ തീക്കളി തുടരുന്നു;അഗ്നിക്കിരയാക്കിയത് പഞ്ചായത്തിലെ ലക്ഷങ്ങളുടെ ചൂടിപ്പടം

തിരൂര്‍: തിരൂരില്‍ തീക്കളി തുടരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ അഗ്നിക്കിരയായത് വെട്ടം പഞ്ചായത്തിലെ ലക്ഷങ്ങള്‍ വിലവരുന്ന ചൂടിപ്പടമാണ്. കൃഷിയിടത്തെ മണ്ണൊലിപ്പ് തടയാന്‍ ഭൂവസ്ത്ര വിരിപ്പിനായി സൂക്ഷിച്ച ചൂടിപ്പടമാണിത്.

ആലിന്‍ ചുവട്ടിലെ പള്ളി വളപ്പിലാണ് ഈ ചൂടിപ്പടം സൂക്ഷിച്ചിരുന്നത്. ആവിപ്പുഴ തോടിന് മണ്ണൊലിപ്പ് തടയാനുള്ള ചൂടിപ്പുതപ്പ് ജോലി കുടുംബശ്രീ പ്രവര്‍ത്തകരാണ് ചെയ്തിരുന്നത്. പ്രളയസമയത്ത് ജോലി തുടരാന്‍ കഴിയാത്തതിനാലാണ് ഇതിവിടെ സൂക്ഷിച്ചുവെച്ചത്. സംഭവത്തില്‍ പ്രദേശത്തെ സാമൂഹ്യവിരുദ്ധരിലേക്കാണ് അന്വേഷണം നീങ്ങുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രദേശത്ത് രണ്ട് വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം നടന്നു വരവെയാണ് ഇന്ന് വീണ്ടും തീയിടല്‍ ഉണ്ടായത്. ഇതോടെ ജനങ്ങളുടെ ഭീതി വര്‍ധിച്ചിരിക്കുകയാണ്.

Related Articles