Section

malabari-logo-mobile

കുവൈത്തില്‍ പക്ഷികളെ വേട്ടയാടിയാല്‍ തടവും പിഴയും

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് പക്ഷികളെ വേട്ടയാടുന്നവര്‍ക്കെതിരെ കര്‍ശന നടപടി. ആഭ്യന്തരമന്ത്രാലയമാണ് പക്ഷികളെ വേട്ടയാടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി

കുവൈത്ത് സിറ്റി: രാജ്യത്ത് പക്ഷികളെ വേട്ടയാടുന്നവര്‍ക്കെതിരെ കര്‍ശന നടപടി. ആഭ്യന്തരമന്ത്രാലയമാണ് പക്ഷികളെ വേട്ടയാടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

പക്ഷിവേട്ട നടത്തുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും 5000 ദിനാര്‍ വരെ പിഴയും നല്‍കേണ്ടി വരുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പക്ഷിവേട്ട വര്‍ധിച്ച സാഹചര്യത്തിലാണ് അധികൃതര്‍ ഇത്തരമൊരു നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

sameeksha-malabarinews

പക്ഷികളെ വേട്ടയാടാനായി ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും നിയമവിരുദ്ധമാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!