Section

malabari-logo-mobile

ആസിഫയെ കൊലപ്പെടുത്തിയ ക്രൂരത ന്യായീകരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുത്തു

HIGHLIGHTS : ലോകമനസാക്ഷിയെ ഞെട്ടിച്ച ആസിഫ എന്ന എട്ടു വയസുകാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയെ അപമാനിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്...

ലോകമനസാക്ഷിയെ ഞെട്ടിച്ച ആസിഫ എന്ന എട്ടു വയസുകാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയെ അപമാനിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട നന്ദകുമാറിനെതിരെ പോലീസ് കേസെടുത്തു. പനങ്ങാട് പോലീസാണ് ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. 153(എ) പ്രകാരം മതവിദ്വേഷം ഇളക്കി വിടാന്‍ ശ്രമിച്ച വകുപ്പ് ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ നിരവധി പേര്‍ പരാതി നല്‍കിയതോടെയാണ് കേസെടുത്തത്.

എറണാകുളം പാലാരിവട്ടത്തെ കൊട്ടക് മഹീന്ദ്ര ബാങ്ക് ശാഖയില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തിരുന്ന ഇയാളെ പുറത്താക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ വലിയ പ്രക്ഷോഭം തന്നെയാണ് സംഘടിപ്പിച്ചത്. ഇതെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

sameeksha-malabarinews

അതെസമയം പോലീസ് കേസെടുത്തതോടെ വിഷ്ണു നന്ദകുമാര്‍ ഒളിവില്‍ പോലിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!