ബൈക്കിടിച്ച് കുവൈത്തില്‍ മലയാളി യുവാവ് മരിച്ചു

കുവൈത്ത്: കുവൈത്തില്‍ ബൈക്കപടകത്തില്‍ പരിക്കേറ്റ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട പ്രക്കാനം പുളിക്കത്തറയില്‍ സണ്ണിക്കുട്ടിയുടെ മകന്‍ സിജോ സണ്ണി ഇടിക്കുള(32)യാണു മരിച്ചത്.

ഈ കഴിഞ്ഞ പത്താം തിയ്യതിയാണ് നടന്നുപോകുമ്പോള്‍ എതിരെ വന്ന ബൈക്ക് ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് കുവൈത്തിലെ മുബാറക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്‌ക്കാരം പിന്നീട്.

ഭാര്യ: ലിനു. മാതാവ്: ജോളി. സഹോദരി : സ്‌നേഹ.

Share news
error: Content is protected !!
Scroll to Top