പ്രിയനന്ദനനെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

സംവിധായകന്‍ പ്രിയനന്ദനനെ ആക്രമിക്കുകയും തലയില്‍ ചാണകവെള്ളമൊഴിക്കുകയും ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പോലീസ് പിടിയില്‍ തൃശ്ശൂര്‍ വല്ലച്ചിറ സ്വദേശി സരോവറിനെയാണ് കൊടുങ്ങല്ലുരില്‍ വെച്ച് അറസ്റ്റ് ചെയ്തത്. വല്ലച്ചിറിയിലുള്ള വീടിന് മുന്നില്‍ വെച്ചാണ് പ്രിയനന്ദനന്‍ ആക്രമിക്കപ്പെട്ടത്.

ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്‍ ഫെസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു. പ്രിയനന്ദനന്‍ മോശം ഭാഷ ഉപയോഗിച്ചെന്നു ആരോപണങ്ങള്‍ ശക്തമായി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് താനുപയോഗിച്ച ഭാഷ കടുത്തുപോയെന്നും പോസ്റ്റ് പിന്‍വലിക്കുയാണെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കിയിരുന്നു.
ഇതിനിടെയാണ് ഇന്ന് ആക്രമണം ഉണ്ടായത്.

Share news
error: Content is protected !!
Scroll to Top