മരുന്ന് വില്‍പ്പനകേന്ദ്രങ്ങളില്‍ അംഗീകൃത ഫാര്‍മിസിസ്റ്റുകളെ നിര്‍ബന്ധമാക്കണം

തിരൂരങ്ങാടി: പൊതുജനാരോഗ്യ ത്തിനു ഭീഷണി ആകുന്ന രീതിയില്‍ അയോഗ്യര്‍ മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുവാന്‍ കെ. പി.പി.എ തിരൂരങ്ങാടി ഏരിയാ യോഗത്തില്‍ തീരുമാനമായി. മരുന്നുകള്‍ കൈകാര്യം ചെയ്യാന്‍ ഫാര്‍മസിസ്റ്റുകളെ എല്ലാ സേവന മേഖലകളിലും നിയോഗിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് ഷണ്‍മുഖന്‍ അദ്ധ്യക്ഷം വഹിച്ചു.. ജില്ലാ പ്രസിഡന്റ് ലീന.കെ ഉദ്ഘാടനം ചെയ്തു. അനില്‍കുമാര്‍. എ,ഷീബ. ടി.വി,നവാസ്, വനജ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ സുമിത.സി നന്ദി രേഖപ്പെടുത്തി.

Share news
error: Content is protected !!
Scroll to Top