പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് കുറ്റിപ്പുറം പോലീസിൻ്റെ പിടിയിൽ

കുറ്റിപ്പുറം:പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിലായി. കുറ്റിപ്പുറംമേലാറ്റൂർ, ചോലക്കുളം പൂഴിക്കുന്ന് വിഷ്ണുവിനെ(23)യാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തത്.

യുവാവ് ഒരുവർഷം മുൻപ് ഒരു വിവാഹ വീട്ടിൽവെച്ച് പരിചയപ്പെട്ട പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും, പിന്നീട് ഇയാൾ കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

അടുത്തിടെ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ മൊബൈൽ ഫോൺ പരിശോധിച്ചതോടേയാണ് സംഭവമറിയുന്നത്. ഉടൻ ഇവർ കുറ്റിപ്പുറം സി.ഐ.ശശീന്ദ്രൻ മേലയിലിനെ വിവരമറിയിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top