തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. അയിലം സ്വദേശി വിശാല്‍ (22) ആണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ലോറി കത്തി നശിച്ചു.
മാമം കോരാണിയില്‍ രേവതി ഓഡിറ്റോറിയത്തിന് സമീപത്തായാണ് അപകടം നടന്നത്. പാഴ്‌സല്‍ കൊണ്ട് വന്ന ലോറിയിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ലോറിയുടെ ടാങ്കറിന്റെ ഭാഗത്താണ് ബൈക്ക് ഇടിച്ചത്. ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ലോറി നടുറോഡില്‍ നിന്ന് കത്തി.
അപകടത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.



