Section

malabari-logo-mobile

കുതിരാന്‍ തുരങ്കം ചോര്‍ച്ചയില്‍ ആശങ്ക

HIGHLIGHTS : വടക്കഞ്ചേരി: കനത്തമഴയില്‍ കുതിരാന്‍ തുരങ്കത്തിലുണ്ടായ ചോര്‍ച്ച ആശങ്ക പടര്‍ത്തുന്നു. സംരക്ഷണഭിത്തിയുടെ ഒരു ഭാ?ഗവും തകര്‍ന്നു. ഇടത് തുരങ്കം ഗതാഗതത്തി...

വടക്കഞ്ചേരി: കനത്തമഴയില്‍ കുതിരാന്‍ തുരങ്കത്തിലുണ്ടായ ചോര്‍ച്ച ആശങ്ക പടര്‍ത്തുന്നു. സംരക്ഷണഭിത്തിയുടെ ഒരു ഭാ?ഗവും തകര്‍ന്നു. ഇടത് തുരങ്കം ഗതാഗതത്തിന് തുറന്ന ശേഷം ആദ്യമായാണ് കനത്ത മഴ പെയ്യുന്നത്.

കുതിരാന്‍ മലയുടെ മുകളില്‍നിന്നും ഊര്‍ന്നിറങ്ങി പാറയിലൂടെയാണ് തുരങ്ക പാതയില്‍ വെള്ളം വീഴുന്നത്. മുകളിലെ വെള്ളം ഇരുവശത്തേക്കും തിരിച്ചുവിട്ട് അഴുക്ക് ചാലിലേക്ക് ഒഴുക്കാന്‍ സൗകര്യമുണ്ടെങ്കിലും വെള്ളം പൂര്‍ണമായും പോകുന്നില്ല. തുരങ്കത്തിനുള്ളിലെ പാറക്കെട്ടുകളില്‍ സിമന്റ് മിശ്രിതം തേച്ചിട്ടുണ്ടെങ്കിലും നിരന്തരം വെള്ളം ഒഴുകിയാല്‍ അടര്‍ന്ന് വീഴാനിടയുണ്ട്. വിളക്ക്, ക്യാമറ തുടങ്ങിയ സംവിധാനങ്ങളും തകരാറിലാകും. തുരങ്കത്തിനുള്ളിലെ റോഡില്‍ വെള്ളം കെട്ടി നിന്നാല്‍ ഇരു ചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ തെന്നി വീഴും. തുരങ്കത്തിലേക്ക് പ്രവേശിക്കുന്നിടത്തും പുറത്ത് കടക്കുന്നിടത്തും നിര്‍മിച്ച സംരക്ഷണഭിത്തിയും അപകട ഭീഷണിയിലാണ്. തുരങ്കമുഖത്തെ പാറക്കെട്ടുകള്‍ താല്‍ക്കാലികമായി സിമന്റ് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും അതിനുള്ളിലേക്ക് വെള്ളം ഊര്‍ന്നിറങ്ങുന്നു.

sameeksha-malabarinews

തുരങ്കത്തില്‍നിന്നും പുറത്ത് കടക്കുന്ന പടിഞ്ഞാറ് ഭാഗത്തെ മലയില്‍നിന്നും മരം വീഴാനും മണ്ണിടിയാനും സാധ്യത ഏറെയാണ്. തുരങ്കത്തിന് മുകളില്‍ 2018-ല്‍ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് ഇരുമ്പ് വല സ്ഥാപിച്ച് ഷോര്‍ട്ട് ക്രീറ്റ് ചെയ്തിട്ടുണ്ട്. മഴയെത്തുടര്‍ന്ന് കുതിരാനില്‍ ഇപ്പോഴുള്ള പ്രശ്‌നം കാര്യമാക്കേണ്ടതില്ലെന്ന് കരാര്‍ കമ്പനി അധികൃതര്‍ പറയുന്നുണ്ടെങ്കിലും ആശങ്ക ഒഴിയു*ന്നില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!