അബ്ദുറഹിമാന്‍ കുട്ടിഹാജി എന്ന കുഞ്ഞാപ്പു (75)നിര്യാതനായി

തിരൂരങ്ങാടി :എല്‍ ഐ സി കോഴിക്കോട് റിട്ട സീനിയര്‍ ഡിവിഷന്‍ മാനേജറും എം ഇ എസ് സംസ്ഥാന കമ്മറ്റി അംഗവുമായ എ ആര്‍ നഗര്‍ സ്വദേശി കൂളിപ്പിലാക്കല്‍ അബ്ദുറഹിമാന്‍ കുട്ടിഹാജി എന്ന കുഞ്ഞാപ്പു (75)നിര്യാതനായി. എം ഈ എസ് ജില്ലാ പ്രസിഡന്റ്, കെ എം എഛ് എസ് എസ് കുറ്റൂര്‍ നോര്‍ത്ത് മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തനങ്ങളിലെ നിറസാന്നിധ്യമായിരുന്നു. പരേതനായ കുളിപ്പിലാക്കല്‍ (ചക്കുങ്ങല്‍ )മൊയ്ദീന്‍ കുട്ടിഹാജിയുടെ മകനാണ്. ഭാര്യ പരേതയായ കറുമണ്ണില്‍ ഫാത്തിമകുട്ടി, മക്കള്‍ ആസിയ (ചെറുവണ്ണൂര്‍ ). ഹസീന. അഷീബ (അരീക്കാട് ). മുഹമ്മദ് ആഷിഫ് (കെ എം എഛ് എസ് എസ് കുറ്റൂര്‍ നോര്‍ത്ത്)മരുമക്കള്‍ എം പി മുഹമ്മദ് ബഷീര്‍ (ചെറുവണ്ണൂര്‍ ). കെ ടി ഐജസ് (സീനിയര്‍ പര്‍ച്ചേസ് മാനേജര്‍ മാധ്യമം കോഴിക്കോട് ). തസ്നീം (തിരൂര്‍ ). സഹോദരങ്ങള്‍. കെ പി കുഞ്ഞി മൊയ്ദു. ഹുസ്സൈന്‍ ഹാജി. മറിയുമ്മ. മുഹമ്മദാലി. കെ പി അബ്ദുല്‍ മജീദ് (കെ പി സി സി സെക്രട്ടറി ). കുന്നാച്ചേരി ജുമാ മസ്ജിദില്‍ ഖബറടക്കി.

 

Share news
error: Content is protected !!
Scroll to Top