Section

malabari-logo-mobile

വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ ഊര്‍ജ്ജ കിരണ്‍ പരിപാടികള്‍ക്ക് തുടക്കം

HIGHLIGHTS : Energy ray programs started in Vallikunnu constituency

വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ ഊര്‍ജ്ജ കിരണ്‍ പരിപാടികള്‍ക്ക് തുടക്കമായി. കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എനര്‍ജി മാനേജ്‌മെന്റ് സെന്ററും EMC ) സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡവലപ്പ്‌മെന്റം ( CED) സംയുക്തമായി നടപ്പിലാക്കുന്ന ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടിയായ ‘ഊര്‍ജ്ജ കിരണ്‍ 2022 – 23’ ന്റെ ഭാഗമായി വള്ളിക്കുന്ന് മണ്ഡലത്തില്‍ റാലിയും ഒപ്പുശേഖരണവും അവബോധ ക്ലാസും നടന്നു.

വള്ളിക്കുന്ന് പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഒപ്പുശേഖരണവും റാലിയും പി.അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ M.L.A. യും അവബോധ ക്ലാസ് സി.ബി.എച്ഛ്.എസ്.എസ്. ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ ടീച്ചറും ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എം.കെ. കബീര്‍ ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തില്‍ മറ്റ് വാര്‍ഡ് മെമ്പര്‍മാരായ പി.തങ്കപ്രഭ, സുഹ്‌റ ബഷീര്‍, കെ.പി.കെ തങ്ങള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കൃഷ്ണാനന്ദന്‍ ചാമ പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇ.എം.സി.അംഗീകൃത വിഷയ വിദഗ്ധന്‍ പി. സാബിര്‍ ക്ലാസ് നയിച്ചു.

sameeksha-malabarinews

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചെയര്‍ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ആണ് പരിപാടികള്‍ സംഘടിപ്പിച്ചത്.ആര്‍.എസ്.പണിക്കര്‍, യു.വി.രാജഗോപാല്‍ .പി. പ്രേമരാജന്‍, എം. ശിവരാമന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്ലാസില്‍ പങ്കെടുത്ത 25 പേര്‍ക്ക് LED ബള്‍ബുകള്‍ സമ്മാനമായി നല്‍കി. ഊര്‍ജ്ജ സംരക്ഷണം സന്ദേശമാക്കിയുള്ള ഹൃസ്വ വീഡിയോ നിര്‍മ്മാണ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ജനുവരി 5-ന് മുമ്പായി ഗാന്ധി ചെയര്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്നുംഅറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!