Section

malabari-logo-mobile

ചെറുകിട വ്യവസായ മേഖലയെ ഐ.ടിയ്ക്ക് തുല്യമായി വികസിപ്പിക്കും;മന്ത്രി കുഞ്ഞാലിക്കുട്ടി

HIGHLIGHTS : ചെറുകിട ഇടത്തരം വ്യവസായ മേഖലയെ ഐ.ടി.ക്ക് തുല്യമായ പ്രാധാന്യം നല്‍കി വികസിപ്പിക്കുമെന്നും സംസ്ഥാനത്ത് ഇത്തരം വ്യവസായ മേഖലയ്ക്ക് അനുകൂലമായ സാഹചര്യമാണ...

ചെറുകിട ഇടത്തരം വ്യവസായ മേഖലയെ ഐ.ടി.ക്ക് തുല്യമായ പ്രാധാന്യം നല്‍കി വികസിപ്പിക്കുമെന്നും സംസ്ഥാനത്ത് ഇത്തരം വ്യവസായ മേഖലയ്ക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്നും വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകര്‍ക്കുള്ള 2011-12 വര്‍ഷത്തെ അവാര്‍ഡുകള്‍ കോ ബാങ്ക് ടവറില്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. കെ.മുരളീധരന്‍ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

കൃഷിയുള്‍പ്പെടെയുള്ള പ്രാഥമിക മേഖലയും ചെറുകിട വ്യവസായ ഉല്പാദന മേഖലയും ശക്തിപ്പെടുമ്പോള്‍ മാത്രമാണ് ഐ.ടിമേഖല വികസിപ്പിക്കുക. വിവിധ മേഖലകളുടെ വികസനം ഏകോപിപ്പിക്കുന്നതിന് ഐ.ടി ഉപയോഗപ്പെടുത്താം. സ്റ്റാര്‍ട്ട് അപ് വില്ലേജ് പോലുള്ള നൂതന പദ്ധതികള്‍ക്ക് ആഗോള മാര്‍ക്കറ്റില്‍ ഏറെ സാധ്യതകള്‍ ഉണ്ട്. ഈ മേഖലയില്‍ നിശബ്ദ വിപ്ലവമാണ് നടക്കുന്നത് സോഷ്യല്‍ മീഡിയകളില്‍കൂടി യുവ തലമുറ ഇതിന് പ്രചാരം നല്‍കുന്നുണ്ട്. ഇതിന്റെ അനന്ത സാധ്യതകള്‍ തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്തി പുതുതലമുറ ഏറെ മുന്നോട്ടുപോകാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കിവരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

sameeksha-malabarinews

സംരംഭകര്‍ക്കുള്ള സംസ്ഥാന ജില്ലാ അവാര്‍ഡുകള്‍ ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. വ്യവസായ സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, വാര്‍ഡ് കൗണ്‍സിലര്‍ ലീലാമ്മ ഐസക്, വ്യവസായ വകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന കെ.സുധീര്‍, സംരംഭകരുടെ പ്രതിനിധി കെ.പി.രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!