മസ്‌കറ്റില്‍ വാഹനാപകടത്തില്‍ 2 മലയാളികള്‍ മരിച്ചു

മസ്‌കറ്റ് : ഒമാനില്‍ രണ്ട് വാഹനാപകടങ്ങളില്‍ വഴിയാത്രക്കാരായ രണ്ട് മലയാളികള്‍ മരിച്ചു. ഗാലെയിലുണ്ടായ അപകടത്തില്‍ കൊല്ലം പുനലൂര്‍ സ്വദേശി അസീസ്സ് (28), സഹം സൂഖ് റോഡിലുണ്ടായ അപകടത്തില്‍ വയനാട് സ്വദേശി ഷാഹിര്‍ (25) ആണ് മരിച്ചത്.

അസീസ് ഹാപ്പി ഡൈന്‍ കമ്പനിയില്‍ ജെസിബി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഷാഹിര്‍ സഹം ഷൂ പാര്‍ക്കില്‍ ജോലിക്കാരനാണ് .

രണ്ടുപേരുടെയും മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി കെഎംസിസി പ്രവര്‍ത്തകര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top