പരപ്പനങ്ങാടിയില്‍ 18ഓളം മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക

പരപ്പനങ്ങാടി: മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ മുസ്ലിംലീഗ് വിട്ട് നിരവധി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേരുന്നു. മാസങ്ങളായി പരപ്പനങ്ങാടിയില്‍ ലീഗില്‍ നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പതിനെട്ടോളം പ്രവര്‍ത്തകര്‍ രാജിവെച്ചിരിക്കുന്നത്. ഹാര്‍ബ്ബര്‍ വിഷയം പുകയുന്ന ചാപ്പപ്പടിയില്‍ നിന്നുള്ളവരാണ് രാജിവെച്ചിരിക്കുന്നത്. ഇവരുടെ കുടുംബങ്ങളും സിപിഎമ്മിനോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു. മുസ്ലീംലീഗിന്റെ തെറ്റായ നിലപാടുകളില്‍ പ്രതിഷേധി്ച്ചാണ് സംഘടനയില്‍ നിന്നും രാജിവെക്കുന്നതെന്ന് ഇവര്‍ വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.

രണ്ടുമാസങ്ങള്‍ക്ക് മുമ്പ് പരപ്പനങ്ങാടിയില്‍ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനു മുന്നില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ പോലീസ് സ്‌റ്റേഷനു നേരെ കല്ലേറുണ്ടായി ഈ കേസില്‍ കഴിഞ്ഞദിവസം ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ഒരു മുസ്ലിംലീഗ് അനുഭാവിയെ പോലീസ് ജയിലിടച്ചിരുന്നു. ഇതാണ് പെട്ടുന്നുള്ള രാജിയിലേക്ക് ഇവരെ നയിച്ചത്.

നേരത്തെ മലപ്പുറം ജില്ലയിലെ മംഗലം, ചേലേമ്പ്ര പഞ്ചായത്തുകളില്‍ പാര്‍ട്ടിയിലുണ്ടായ വിഭാഗിയത മൂലം നിരവധി പേര്‍ മുസ്ലിംലീഗ് വിട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top