കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ചേക്കും

മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിച്ചേക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്‍പെ
സംസ്ഥാനരാഷ്ട്രീയത്തില്‍ സജീവമാകാന്‍
കുഞ്ഞാലിക്കുട്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ലോക്‌സഭ അംഗത്വം രാജിവക്കും എന്നാണ് റിപ്പോര്‍ട്ട്. ഈ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തുന്ന രീതിയിലായിരിക്കും രാജി തിയ്യതി തീരുമാനിക്കുക.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് യുഡിഎഫിന്റെ മുന്നില്‍ നിന്ന് നയിക്കാന്‍ തന്നെയാണ് മുസ്ലീം ലീഗിന്റെ തീരുമാനം.

ജനുവരി ഒന്നു മുതല്‍ നിയമസഭാ തെരെഞ്ഞടുപ്പ് കാമ്പയിന്‍ തുടങ്ങാനാണ് മുസ്ലീംലീഗിന്റെ തീരുമാനം. ഇതിനായി തിരുവനന്തപുരം കേന്ദ്രീകരിച്ചാവും കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തിക്കുക.

കുഞ്ഞാലിക്കുട്ടി നേരിട്ട് നേതൃത്വം നല്‍കിയ തദ്ദേശതെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന് സ്വാധീനമേഖലകളില്‍ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്ന് തന്നെയാണ് വിലയിരുത്തല്‍. ഇതുകൊണ്ടുതന്നെ അദ്ദേഹം എംപി സ്ഥാനം രാജിവെച്ച് കേരളത്തില്‍ സജീവമാകാന്‍ തീരുമാനത്തിന് പാര്‍ട്ടിയില്‍ നിന്നും വലിയ എതിര്‍പ്പുയരാന്‍ സാധ്യതയില്ല.

തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി മൂലം കോണ്‍ഗ്സ്സും സ്വാഭാവികമായും ഈ തീരുമാനത്തെ സ്വാഗതം ചെയ്യേണ്ടിവരും.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •