Section

malabari-logo-mobile

സുഗതകുമാരിയുടെ നിര്യാണത്തിൽ മന്ത്രി എ.കെ. ബാലൻ അനുശോചിച്ചു

HIGHLIGHTS : മലയാള ഭാഷയുടെയും പ്രകൃതിയുടെയും കാവലാളായി നിലകൊണ്ട പ്രിയപ്പെട്ട സുഗതകുമാരിയുടെ നിര്യാണത്തിൽ സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ അനുശേചനം രേഖപ്പെടുത്തി. ...

മലയാള ഭാഷയുടെയും പ്രകൃതിയുടെയും കാവലാളായി നിലകൊണ്ട പ്രിയപ്പെട്ട സുഗതകുമാരിയുടെ നിര്യാണത്തിൽ സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ അനുശേചനം രേഖപ്പെടുത്തി. കോവിഡ്  മഹാമാരി പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറെക്കൂടി  കവർന്നെടുത്തിരിക്കുന്നത് ദുഃഖകരമാണ്.
കവയിത്രി, പ്രകൃതി സംരക്ഷക, ഭാഷാ  സംരക്ഷക, നിരാലംബരുടെ  സംരക്ഷക എന്നീ നിലകളിൽ പ്രശംസനീയമായ  പ്രവർത്തനങ്ങൾ നടത്തിയ സുഗതകുമാരി, സ്ത്രീകളുടെ സുരക്ഷ, കുട്ടികളുടെ അവകാശങ്ങൾ എന്നിവക്ക് വേണ്ടിയും ശക്തമായി നിലകൊണ്ടു. വനിതാ കമീഷന്റെ ആദ്യത്തെ ചെയർപേഴ്‌സൺ എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി.
കേരളത്തിൽ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളാണ്. ജീവിതാവസാനം  വരെ കാടിനും പ്രകൃതിക്കും മനുഷ്യർക്കും വേണ്ടി നിലകൊണ്ടു. പൊതുജീവിതത്തിലെ ഉന്നതമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിൽ എക്കാലവും ശ്രദ്ധിച്ചു. അഭയ എന്ന സ്ഥാപനം നിരാലംബരായ നിരവധി പേർക്ക് അഭയം നൽകി. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ രൂപീകരണം മുതൽ ഭരണസമിതി അംഗമായി ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തുകയും വിലപ്പെട്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിർ മാസികയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു.
സൈലന്റ് വാലി  സംരക്ഷണ സമരത്തിന്റെ മുൻനിരയിൽ ടീച്ചർ ഉണ്ടായിരുന്നു. സുഗതകുമാരിയുടെ പരിസ്ഥിതി സ്‌നേഹത്തിന്റെ ഉത്തമോദാഹരണമാണ് അട്ടപ്പാടിയിലെ കൃഷ്ണവനം. ഒരു മൊട്ടക്കുന്നിനെയാണ് നിത്യഹരിതവനമാക്കി അവർ മാറ്റിയെടുത്തത്. ആറൻമുള വിമാനത്താവളത്തിനെതിരായ സമരത്തിലും അവർ പങ്കെടുത്തു.
മണ്ണിനെയും മാതൃഭാഷയെയും വളരെയേറെ സ്‌നേഹിച്ച സുഗതകുമാരിയുടെ വിയോഗം കേരളത്തിന് വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.  കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!