Section

malabari-logo-mobile

രാജ്യത്ത് പെട്ടെന്നുള്ള കോവിഡ് വ്യാപനത്തില്‍ കുംഭമേളയ്ക്ക് നിര്‍ണായക പങ്കെന്ന് റിപ്പോര്‍ട്ട്

HIGHLIGHTS : kumbh mela returness spreading the corona virus infection many parts of the country- BBC report

ന്യൂഡല്‍ഹി: രാജ്യത്ത് kaവിഡ് രണ്ടാം തരംഗത്തില്‍ കുംഭമേള നിര്‍ണായക പങ്ക് വഹിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ കുംഭമേളയില്‍ പങ്കെടുത്ത് തിരിച്ചെത്തിയതോടെ രണ്ടാം തരംഗം സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. കുംഭമേള ഒരു സൂപ്പര്‍ സ്പ്രെഡിന് കാരണമായേക്കാമെന്ന ഭയം ശരിയായി ഭവിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

തീര്‍ത്ഥാടകരില്‍ ആദ്യഘട്ടത്തില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ പോലും ക്വാറന്റൈനില്‍ പോവുകയോ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. കുംഭമേളയില്‍ പങ്കെടുത്ത് തിരിച്ചുവന്നവരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചില സംസ്ഥാനങ്ങള്‍ തിരിച്ചെത്തിയ തീര്‍ത്ഥാടകര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനും ആര്‍.ടി.പി.സി.ആര്‍ പരിശോധനയും നിര്‍ദേശിച്ചിരുന്നു.

sameeksha-malabarinews

90 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ കുംഭമേളയില്‍ പങ്കെടുത്തതായി സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. പങ്കെടുത്തവരില്‍ 2,642 തീര്‍ത്ഥാടകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇക്കൂട്ടത്തില്‍ മതനേതാക്കളും സന്യാസിമാരും ഉള്‍പ്പെടും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!