മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്റെയും, മലപ്പുറം നഗരസഭയുടെയും, ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ രുചി വൈവിധ്യങ്ങളോടെ കുടുംബശ്രീ ഭക്ഷ്യ വിപണന മേള ‘ഉമ്മാന്റെ വടക്കിനി’ക്ക് മലപ്പുറം ടൗണ്‍ ഹാളില്‍ തുടക്കമായി. നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി മേള ഉദ്ഘാടനം ചെയ്തു. കോവിഡിന് ശേഷം കുടുംബശ്രീ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഭക്ഷ്യമേളയില്‍ ഒമ്പത് ഭക്ഷണ കൗണ്ടറുകളിലായി ചട്ടിപ്പത്തിരി, കിളിക്കൂട്, ഉന്നക്കായ, ചിക്കന്‍ റോള്‍, വിവിധതരം ബിരിയാണി, സ്നാക്സ് വിഭാഗങ്ങള്‍, ചിക്കന്‍ ചീറിപ്പാഞ്ഞത്, ചതിക്കാത്ത സുന്ദരി, കരിഞ്ചീരക കോഴി, കപ്പ ബിരിയാണി, കപ്പ മീന്‍ കറി, തേങ്ങ ചോറ് ബീഫ്, ദോശകള്‍, കേക്കുകള്‍ തുടങ്ങിയവയുണ്ട്. കുടുംബശ്രീ യൂനിറ്റുകള്‍ക്കായി പായസ മത്സരവും നടത്തിയിരുന്നു.




