Section

malabari-logo-mobile

കുടുംബശ്രീയുടെ രസക്കൂട്ട്: രുചിയുടെ മേളം തീര്‍ത്ത് പാചകമത്സരം

HIGHLIGHTS : Kudumbashree's Rasakoot: A cooking competition to finish the fair of taste

കേരളീയം പ്രചാരണത്തിന്റെ ഭാഗമായി കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ സംഘടിപ്പിച്ച പാചകമത്സരം രുചിയുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. വഴുതയ്ക്കാട് ശ്രീമൂലം ക്‌ളബില്‍ രസക്കൂട്ട് എന്ന പേരില്‍ നടന്ന മത്സരത്തില്‍ സി ഡി എസ് ഒന്നിലെ ശ്രീശൈലം കാറ്ററിംഗ് യൂണിറ്റ് ജേതാക്കളായി.

5000 രൂപയാണ് ജേതാക്കള്‍ക്കുള്ള പുരസ്‌കാരം. ശ്രീശൈലം യൂണിറ്റ് കേരളീയത്തിന്റെ ഭാഗമായുള്ള ഭക്ഷ്യമേളയിലെ കുടുംബശ്രീ ഫുഡ് കോര്‍ട്ടില്‍ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിക്കും. പാചകമത്സരത്തില്‍ 2500 രൂപയുടെ രണ്ടാംസ്ഥാനത്തിന് സി.ഡി.എസ്സ് രണ്ടിലെ സാംജീസ് കാറ്ററിംഗ് യൂണിറ്റ് അര്‍ഹരായി. ചിക്കന്‍ റോസ്റ്റിലും അരിപ്പുട്ടിലുമാണ് കുടുംബശ്രീ അംഗങ്ങള്‍ രുചിയൊരുക്കിയത്. ശ്രീശൈലം, സംജീസ്, വിനായക, വിഘ്നേശ്വര, ശ്രുതി, യം റ്റോ, കെ.പി. ഫുഡ്സ്, വിസ്മയ, കഫേ ശ്രീ, മൈത്രി, ജ്യൂസ് വേള്‍ഡ് എന്നീ 11 കുടുംബശ്രീ യൂണിറ്റുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. പങ്കെടുത്ത എല്ലാ യൂണിറ്റുകള്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കി. വിജയികള്‍ക്കു കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബി. ശ്രീജിത്ത് , അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അനീഷ, സി.ഡി.എസ്സ് ചെയര്‍പേഴ്സണ്‍ വിനീത, കുടുംബശ്രീ ജില്ലാ മിഷന്‍ ടീം എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

കേരളത്തിലങ്ങോളമിങ്ങോളമുള്ള കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ജില്ലാ അടിസ്ഥാനത്തിലാണ് കുടുംബശ്രീ മത്സരങ്ങള്‍ നടത്തുന്നത്. കുടുംബശ്രീയില്‍ അഫിലിയേറ്റ് ചെയ്ത് കാറ്ററിങ്ങ് രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന നൂറ്റിയന്‍പതോളം യൂണിറ്റുകള്‍ വിവിധ ജില്ലകളിലെ പാചകമത്സരങ്ങളില്‍ പങ്കെടുക്കും. വയനാട്, ആലപ്പുഴ ജില്ലകളിലും മത്സരം പൂര്‍ത്തിയായി. ഒക്ടോബര്‍ 20ന് മുമ്പ് എല്ലാ ജില്ലകളിലും മത്സരം പൂര്‍ത്തിയാക്കും. കേരളീയം-2023ന്റെ പ്രധാന ആകര്‍ഷണമാണ് 11 വ്യത്യസ്തതരത്തിലുള്ള ഭക്ഷ്യമേള.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!