കണ്ണൂര്‍: കൂത്തുപറമ്പ് നഗരത്തിനടുത്തെ ആറാം മൈലില്‍ ബസിടിച്ച് ഓട്ടോയ്ക്ക് തീപിടിച്ച് രണ്ട് മരണം. ഇന്ന് രാത്രിയായിരുന്നു അപകടം. ബസിനിടിച്ചു ഓട്ടോയുടെ ഗ്യാസ് ടാങ്കിന് തീപിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ഒരാള്‍ മരണപെട്ടു. മറ്റൊരാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കൂത്തുപറമ്പില്‍നിന്ന് ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



