മലപ്പുറം:കുടുംബശ്രീ മാര്‍ക്കറ്റിങ് ആന്റ് അഗ്രികള്‍ച്ചറല്‍ വിഭാഗങ്ങള്‍ നബാര്‍ഡിന്റെ സാമ്പത്തിക പിന്തുണയോടെ സംഘടിപ്പിക്കുന്ന ജില്ലാതല അഗ്രി എക്സ്പോ, കേക്ക് മേള, ഭക്ഷ്യമേള ആഘോഷങ്ങള്‍ക്ക് നാളെ (ചൊവ്വ) തുടക്കം. മലപ്പുറം ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടി പി.പി. സുനീര്‍ എം.പി ഉദ്ഘാടനം ചെയ്യും.
നാളെ (ചൊവ്വ) മുതല്‍ ഡിസംബര്‍ 26 വരെ നീളുന്ന മേളയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സംരംഭകരുടെ ഭക്ഷ്യസ്റ്റാളുകളും കേക്ക് സ്റ്റാളുകളും മറ്റു ഉത്പന്ന വിപണന സ്റ്റാളുകളും വിവിധ കാര്‍ഷിക വിഷയങ്ങളില്‍ വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകളും ഉണ്ടായിരിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



