കാലിക്കറ്റ് സർവകലാശാല വാർത്തകൾ; അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

തൃശ്ശൂര്‍ പേരാമംഗലത്ത് പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സി.സി.എസ്.ഐ.ടിയില്‍ ബി.സി.എ. പ്രോഗ്രാമിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. സ്റ്റാറ്റിസ്റ്റിക്‌സ്, മലയാളം വിഷയങ്ങളിലാണ് ഒഴിവ്. അപേക്ഷകര്‍ 28-ന് മുമ്പായി വിശദമായ ബയോഡാറ്റയും യോഗ്യതാരേഖകളും സഹിതം ccsitperamangalam@uoc.ac.in എന്ന ഇമെയിലില്‍ അപേക്ഷിക്കണം. ഫോണ്‍: 0487 2202563.

വിദൂരവിദ്യാര്‍ഥികള്‍ക്ക് ടി.സി. വിതരണം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം മുഖേന വിവിധ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുകയും കോഴ്‌സ് കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്തവരില്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാത്തവര്‍ക്ക് ഇവ വിതരണം ചെയ്യുന്നു.
2017-ലും അതിന് ശേഷവും അഡ്മിഷന്‍ നേടിയവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാവുന്നതാണ്. (sde.uoc.ac.in>Transfer Certificate). 2017-ന് മുമ്പ് പ്രവേശനം നേടിയവര്‍ വിദൂരവിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാക്കിയ അപേക്ഷാഫോം ഉപയോഗിച്ച് അപേക്ഷ നല്‍കണം. ഫോണ്‍: 0494 2407356

പരീക്ഷാ രജിസ്‌ട്രേഷന്‍

ഒന്നാം സെമസ്റ്റര്‍ എം.പി.എഡ്. റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2025 (2021 പ്രവേശനം മുതല്‍) പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍ ലഭ്യമാണ്. പിഴയില്ലാതെ ജനുവരി എട്ട് വരെയും 200 രൂപ പിഴയോടെ ജനുവരി 10 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ പി.ജി. ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് ആന്റ് അനലിറ്റിക്‌സ് (2024 പ്രവേശനം) ഏപ്രില്‍ 2025 റഗുലര്‍ പരീക്ഷക്ക് പിഴയില്ലാതെ ഡിസംബര്‍ 29 വരെയും 200 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ലിങ്ക് വെബ്‌സൈറ്റില്‍.

എല്‍.എല്‍.ബി. യൂണിറ്ററി ഒന്നാം സെമസ്റ്റര്‍ (ത്രിവത്സരം, 2020 മുതല്‍ 2025 വരെ പ്രവേശനം) മൂന്നാം സെമസ്റ്റര്‍ (2020 മുതല്‍ 2024 വരെ പ്രവേശനം), അഞ്ചാം സെമസ്റ്റര്‍ (2020 മുതല്‍ 2023 വരെ പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2025 പരീക്ഷകള്‍ക്ക് പിഴയില്ലാതെ ജനുവരി ഏഴ് വരെയും 200 രൂപ പിഴയോടെ ജനുവരി എട്ട് വരെയും അപേക്ഷിക്കാം.

പരീക്ഷ

എല്‍.എല്‍.ബി. യൂണിറ്ററി ഒന്നാം സെമസ്റ്റര്‍ (ത്രിവത്സരം, 2020 മുതല്‍ 2025 വരെ പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2025 പരീക്ഷ ജനുവരി 19-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top