മൂന്ന് സ്വര്‍ണ്ണം; നാടിനഭിമാനമായി വിനോദ്

പരപ്പനങ്ങാടി: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ വെച്ച് നടന്ന 18- മത് നാഷണല്‍ ഓപ്പണ്‍ മാസ്റ്റേഴ്‌സ് അത്ലറ്റിക് ചാമ്പ്യഷിപ്പില്‍ 800 മീറ്റര്‍,1500 മീറ്റര്‍, ജാവലിന്‍ ത്രോ എന്നിവയില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി മലപ്പുറം പരപ്പനങ്ങാടി സ്വദേശി കെ. ടി വിനോദ്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ശ്രീലങ്കയിലും മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മീറ്റില്‍ കേരളത്തിനായി 35 കാറ്റഗറിയില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 2021 ല്‍ കേരളത്തെ പ്രതിനിധീകരിച്ച് ഹരിയാനയില്‍ വെച്ച് നടന്ന സിവില്‍ സര്‍വ്വീസ് നാഷണല്‍ അത്ലറ്റിക് മീററിലും പങ്കെടുത്തിട്ടുണ്ട് ഈ മുന്‍ കേരളാ പോലീസ് ഫുട്ബാള്‍ താരം.

തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ ജൂനിയര്‍ കോ. ഓപ്പറെറ്റീവ് ഇന്‍സ്‌പെക്ടറാണ് വിനോദ്.

കുളത്തിന്‍ തറമ്മല്‍ വേലായുധന്‍ ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ ശ്രേയ, മക്കള്‍: സാന്‍വിയ, അല്‍വരോ ജൂലിയോ സാല്‍വിന്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top