പെരിന്തല്‍മണ്ണ: പൊന്നാനി പഴയ ജങ്കാര്‍ജെട്ടിക്കുസമീപം കൂട്ടുകാരോടൊത്ത് കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. പെരിന്തല്‍മണ്ണ ജൂബിലി റോഡില്‍ വടക്കേക്കര മുഹമ്മദിന്റെ മകന്‍ ഉമ്മര്‍ ഫാറൂഖ് (40)ആണ് മരിച്ചത്. തിരയില്‍പ്പെട്ട യുവാവിനെ ഉടന്‍ പൊലീസ് ജീപ്പില്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം.
ഉമ്മ: സൈനബ. ഭാര്യ: സമീറ. മക്കള്‍: ഹിസാം, മറുവ, സഫ. സഹോദരങ്ങള്‍: ആസ്യ, ഹസീമ, റോസ് ന. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


