‘മൂപ്പരെത്തി, കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയില്‍ വെന്തില്ല’ – കെ.ടി. ജലീല്‍

മലപ്പുറം: ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേട് കേസില്‍ പികെ കുഞ്ഞാലിക്കുട്ടി ഇഡി ഓഫീസില്‍ ഹാജരായതിനു പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കെടി ജലീല്‍. ‘കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയില്‍ വെന്തില്ല, ചന്ദ്രികയുടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകാന്‍ മൂപ്പരെത്തി’ എന്നാണ് ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കെ.ടി, ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയില്‍ വെന്തില്ല? ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകാന്‍ മൂപ്പരെത്തി??? കാലം പോയ പോക്കെയ്. തെറ്റിദ്ധരിച്ചാരും എന്റെ വീട്ടിലേക്ക് മാര്‍ച്ച് ചെയ്യേണ്ട. വഴിയില്‍ തടയുകയും വേണ്ട.
വെറുതെ ഒന്ന് ഓര്‍മ്മിപ്പിച്ചതാ.

സാനപ്ത്തിക ക്രമക്കേട് കേസില്‍ മൊഴി രേഖപ്പെടുത്താന്‍ വ്യാഴാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ.ഡി ഓഫീസ്ല്# ഹാജരാവാനാണ് കുഞ്ഞാലിക്കുട്ടിയോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അദ്ദേഹം എത്തിയിരുന്നില്ല. ഇന്ന് ഹാജരാവില്ലെന്ന ആഭ്യൂഹങ്ങള്‍ക്കിടെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് നേരത്തേയും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.

ഇങ്ങിനെ പോയാല്‍ കാരാത്തോട്ടേക്ക് ഇ.ഡി ഓഫീസ് മാറ്റുന്ന ലക്ഷണമുണ്ട്.??
കള്ളപ്പണ ഇടപാടും അവിഹിത സമ്പാദ്യവും അന്വേഷിക്കാന്‍ ഈഡിപ്പട വരുമ്പോള്‍ സമുദായത്തിന്റെ നെഞ്ചിലേക്കുള്ള വെടിയുതിര്‍ക്കലായി ചിത്രീകരിച്ച് മലപ്പുറത്തുകാരെ ഹാലിളക്കാനുള്ള വേല കയ്യില്‍ വെച്ചാല്‍ മതി.
പശു വാല് പൊക്കുമ്പോഴറിയാം എന്തിനാണെന്ന് എന്നായിരുന്നു ജലീല്‍ കുറിച്ചത്.

 

Share news
error: Content is protected !!
Scroll to Top