തിരുവനന്തപുരം: 72 പേര്‍ക്ക് യാത്ര ചെയ്യാവുന്ന, 2 ബസിന്റെ വലിപ്പമുള്ള വെസ്റ്റിബ്യൂള്‍ ബസ് വാങ്ങാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. ദേശീയപാതയിലും എംസി റോഡിലും ദീര്‍ഘദൂര യാത്രയ്ക്കുമായി 100 വെസ്റ്റിബ്യൂള്‍ ബസ് ഓടിക്കാനാണ് പദ്ധതി.
തിരുവനന്തപുരം നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഒരു വെസ്റ്റിബ്യൂള്‍ ബസ് മാത്രമാണ് നിലവില്‍ കെഎസ്ആര്‍ടിസിയുടെ കൈവശം ഉള്ളത്.
കേരളത്തിലെ റോഡുകളുടെ സാഹചര്യം അനുസരിച്ച് ദീര്‍ഘദൂര സര്‍വീസിന് എന്തൊക്കെ മാറ്റം വരുത്തണമെന്നു ബസ് കമ്പനികളുമായി ചര്‍ച്ച നടന്നു. വെസ്റ്റിബ്യൂള്‍ ബസുകള്‍ സിഎന്‍ജി ബസുകളാകണമെന്ന വ്വസ്ഥയും കെഎസ്ആര്‍ടിസി മുന്നോട്ടുവച്ചിട്ടുണ്ട്.




