കോതമംഗലം ബസ് സ്റ്റാന്‍ഡിനു സമീപമുള്ള മത്സ്യ മാര്‍ക്കറ്റില്‍ തീപിടുത്തം. രാത്രി 9 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്ന് പ്രാഥമിക നിഗമനം.
രണ്ട് കടകള്‍ പൂര്‍ണമായി കത്തിനശിച്ചു. കോതമംഗലം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.
ഉണക്കമീന്‍ വില്‍ക്കുന്ന കടയും പച്ചക്കറി കടയും പൂര്‍ണമായും കത്തിനശിച്ചു. കടകള്‍ക്ക് സമീപത്തുനിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്. ഞായറാഴ്ച ആയതിനാല്‍ കടകള്‍ തുറന്നിരുന്നില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




