ഹ്യുല്‍വ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി. ഇന്ന് നടന്ന ഫൈനലില്‍ സിംഗപ്പുരിന്റെ ലോ കെന്‍ യൂവിനോട് (22) പരാജയപ്പെട്ടതോടെ ശ്രീകാന്തിന്റെ നേട്ടം വെള്ളിയിലൊതുങ്ങി. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു താരത്തിന്റെ തോല്‍വി. സ്‌കോര്‍ 15-21, 22-20. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷ സിംഗിള്‍സില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് ശ്രീകാന്ത് സ്വന്തമാക്കി.
ഹ്യുല്‍വയിലെ കരോലിന മാരിന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ രണ്ടു ഗെയിമുകളിലും ലീഡ് ചെയ്ത ശേഷമാണ് ശ്രീകാന്ത് മത്സരം കൈവിട്ടത്.
ചൈനീസ് തായ്‌പേയിയുടെ തായ് സുയിങ്ങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കു കീഴടക്കി. ജപ്പാന്‍ താരം അകാനെ യമാഗൂചി വനിതാ സിംഗിള്‍സ് കിരീടം നേടി. ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ 3 ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ശ്രീകാന്ത് ഫൈനലിലേക്ക്ു മുന്നേറിയത്.




