Section

malabari-logo-mobile

കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ വനിതാഡ്രൈവര്‍മാരും വരുന്നു

HIGHLIGHTS : KSRTC Swift also has women drivers

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളില്‍  ഡ്രൈവര്‍മാരായി വനിതകളും വരുന്നു . തിരുവനന്തപുരം നഗരത്തിലെ സിറ്റി സര്‍ക്കുലര്‍ ബസിലാണ് അടുത്തമാസം ജൂലൈ മുതല്‍ വനിതാഡ്രൈവര്‍മാര്‍ ജോലിക്ക് കയറുക. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗസമത്വം ഉറപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് നിയമനം.

സ്വിഫ്റ്റിലെ ഡ്രൈവര്‍ തസ്തികയിലേക്ക് 112 പേര്‍ അപേക്ഷിച്ചിരുന്നു. 27 പേര്‍ അന്തിമപട്ടികയിലുണ്ട്. ആദ്യം 20 പേര്‍ക്ക് നിയമനം നല്‍കാനാണ് തീരുമാനിച്ചിരുന്നെങ്കിലും സ്മാര്‍ട്ട് സിറ്റി പ്രോജക്ടില്‍നിന്ന് 113 ബസുകള്‍ ലഭിച്ചതിനാല്‍ കൂടുതല്‍പേര്‍ക്ക് ജോലി നല്‍കും. തിരുവനന്തപുരം നഗരത്തില്‍ ഓടുന്ന സ്വിഫ്റ്റിന്റെ ഇലക്ട്രിക് ബസുകളിലാണ് ആദ്യനിയമനം. രാവിലെ അഞ്ചിനും രാത്രി പത്തിനും ഇടയിലുള്ള സമയത്താണ് ജോലി. ഹെവി ലൈസന്‍സുള്ളവര്‍ പത്തുപേരുണ്ട്. മറ്റുള്ളവര്‍ക്ക് കെഎസ്ആര്‍ടിസി ഒരുമാസം പരിശീലനം നല്‍കി ഹെവി ലൈസന്‍സ് എടുത്ത് നല്‍കും. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്‌മെന്റാണ് പരീക്ഷ നടത്തി പട്ടിക തയ്യാറാക്കിയത്. നിയമനം ലഭിക്കുന്നവര്‍ 12 മാസം ജോലിചെയ്യണം. മാസം കുറഞ്ഞത് 16 ഡ്യൂട്ടി ചെയ്യണം. എട്ടുമണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപയും അലവന്‍സുകളും ഇന്‍സെന്റീവും ലഭിക്കും. പത്താംക്ലാസാണ് അടിസ്ഥാനയോഗ്യതയായി നിശ്ചയിച്ചതെങ്കിലും പട്ടികയില്‍ ഉള്ളവരില്‍ കുറഞ്ഞ വിദ്യാഭ്യാസയോഗ്യത ഡിഗ്രിയാണ്. പിജിയും പ്രൊഫഷണല്‍ ഡിഗ്രിയുള്ളവരുമുണ്ട്. കെഎസ്ആര്‍ടിസിയിലെ ഏക വനിതാഡ്രൈവര്‍ വി പി ഷീല നിലവില്‍ കോതമംഗലം ഡിപ്പോയിലാണ്.

sameeksha-malabarinews

കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ കൂടുതല്‍പേരെ വനിതാഡ്രൈവര്‍മാരായി നിയമിക്കുന്നതിന്റെ ഭാഗമായി വീണ്ടും അപേക്ഷ ക്ഷണിച്ചു. ഹെവിലൈസന്‍സുള്ളവര്‍ക്ക് 35 വയസ്സും ലൈറ്റ് മോട്ടോര്‍ ലൈസന്‍സുള്ളവര്‍ക്ക് 30 വയസ്സുമാണ് പ്രായപരിധി. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്‌മെന്റിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി 17ന് വൈകിട്ട് അഞ്ചിന്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!