Section

malabari-logo-mobile

കെഎസ്ആര്‍ടിസി പണിമുടക്ക്;ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; ജോലിക്ക് ഹാജരാവാത്തവരുടെ ശമ്പളം പിടിക്കും

HIGHLIGHTS : തിരുവനന്തപുരം: കെഎസ്ആര്‍ടിസി യൂണിയനുകളുടെ പണിമുടക്കുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ജോലിക്ക് ഹാജരായില്ല...

തിരുവനന്തപുരം: കെഎസ്ആര്‍ടിസി യൂണിയനുകളുടെ പണിമുടക്കുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ജോലിക്ക് ഹാജരായില്ലെങ്കില്‍ അത് ഡയസ്‌നോണായി കണക്കാക്കും. വ്യാഴാഴ്ച അര്‍ദ്ധരാത്രിമുതല്‍ പണിമുടക്ക് ആരംഭിക്കാനാണ് കെഎസ്ആര്‍ടിസി യൂണിയനുകള്‍ തീരുമാനിച്ചിരിക്കുന്നത്.

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയുകള്‍ ഇന്ന് അര്‍ധരാത്രി മുതലാണ് പണിമുടക്കുന്നത്. ഭരണാനുകൂല സംഘടനയായ എംപ്ലോയിസ് അസോസിയേഷനും ബിഎംഎസിന്റെ എംപ്ലോയീസ് സംഘവും ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നത്. ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂര്‍ പണിമുടക്കും.

sameeksha-malabarinews

പണിമുടക്ക് ഒഴിവാക്കാന്‍ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!