മഞ്ചേരി റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് കൂട്ടുന്നു

പരപ്പനങ്ങാടി കോഴിക്കോട് റൂട്ടില്‍ ലോഫ്‌ളോര്‍ സര്‍വ്വീസ് ആരംഭിച്ചു
മലപ്പുറം നിലവിലെ തിരക്കേറിയ ലോക്കല്‍ റൂട്ടകളില്‍ ഒന്നായ തിരൂര്‍ മഞ്ചേരി റൂട്ടില്‍ ഒരു ബസ്സുകൂടി സര്‍വ്വീസ് തുടങ്ങാന്‍ കെഎസ്ആര്‍ടിസി മലപ്പുറം ഡിപ്പോയുടെ തീരുമാനം. നേരത്തെ നിരവധി സര്‍വ്വീസുകള്‍ ഉണ്ടായിരുന്ന ഈ റൂട്ടില്‍ കുറുച്ചുകാലമായി ബസ്സുകള്‍ വെട്ടിക്കുറിച്ചിരുന്നു.
നിലലില്‍ നാല് സര്‍വ്വീസ് ആണ് ഉള്ളത്. ഇതാണ് അഞ്ച് സര്‍വ്വീസാക്കി ഉയര്‍ത്തുന്നത്. മഞ്ചേരി തിരൂര്‍ റൂട്ടില്‍ സ്‌റ്റേ സര്‍വ്വീസ് തുടങ്ങാനും ആലോചിക്കുന്നുണ്ട്. ഇതിനായി മഞ്ചേരിയില്‍ സ്‌റ്റേഷന് മാസ്റ്റര്‍ ഓഫീസ് തുടങ്ങാനും കെഎസ്ആര്‍ടിസി ആലോചിക്കുന്നുണ്ട്.

മറ്റൊരു പ്രധാനപ്പെട്ടറൂട്ടായ പരപ്പനങ്ങാടി കോഴിക്കോട് റൂട്ടില്‍ ലോ ഫ്‌ളോര്‍ സര്‍വ്വീസ് തുടങ്ങിയിട്ടുണ്ട്. ജീവനക്കാരുടെ ലഭ്യത കുറവാണ് കൂടുത്ല്‍ സര്‍വ്വീസ് തുടങ്ങാനുള്ള പ്രയാസമായി അധികൃതര്‍ പറയുന്നത്.

Share news
error: Content is protected !!
Scroll to Top