സിനിമാ ലൊക്കേഷനില്‍ നിന്നും മോട്ടര്‍ വാഹനവകുപ്പ് കാരവനുകള്‍ പിടികൂടി

കൊച്ചി : കളമശ്ശേരിയിലെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നും മൂന്ന് കാരവാനുകള്‍ മോട്ടര്‍ വാഹനവകുപ്പ് പിടികൂടി. നികുതി വെട്ടിപ്പ് നടത്തിയതിനാണ് മോട്ടോര്‍ വകുപ്പിന്റെ എന്‍ഫോഴ്‌സമെന്റ് സ്‌ക്വാഡ് ലൊക്കേഷനില്‍ കയറി വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്.

ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുന്ന മലയാളസിനിമയുടെ നായികാനായകന്‍മാര്‍ക്ക് വിശ്രമിക്കാനായാണ് ഈ കാരവനുകള്‍ ലൊക്കേഷനിലെത്തിച്ചത്.

ഇതില്‍ ഒരു കാരവന്‍ 19 സീറ്റുള്ള വാഹനം ആള്‍ട്രേഷന്‍ വരുത്തി കാരവനാക്കിയതാണെന്ന് തിരിച്ചറിഞ്ഞു. രണ്ട് വര്‍ഷത്തോളമായി ഇത്തരത്തില്‍ ഓടുന്ന ഈ വാഹനത്തിന് ഒന്നര ലക്ഷം രൂപയാണ് പിഴയിട്ടത്. മറ്റ് രണ്ട് കാരവനാുകള്‍ ഇതരസംസ്ഥാന രജിസ്‌ട്രേഷനുള്ളവയാണ്. ഇവ രണ്ടും സ്വകാര്യവാഹനമായി രജിസ്റ്റര്‍ ചെയ്തതാണ്. ഇത് വാടകക്ക് നല്‍കിയതിന് അര ലക്ഷം രൂപയും ഈടാക്കി.

എറണാകുളം ആര്‍ഡിഎ ജോജി പി.ജോസ്, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ മനോജ്കുമാര്‍ എ്‌നിവരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന.

photo courtesy; mathrubumi online

Share news
error: Content is protected !!
Scroll to Top