Section

malabari-logo-mobile

കെഎസ്ആര്‍ടിസി ഗൂഡല്ലൂര്‍- പൊന്നാനി സര്‍വീസ് ആരംഭിച്ചു

HIGHLIGHTS : KSRTC started Gudalur-Ponnani service

നിലമ്പൂര്‍: കെഎസ്ആര്‍ടിസി നിലമ്പൂര്‍ ഡിപ്പോയില്‍നിന്ന് ഗൂഡല്ലൂര്‍- പൊന്നാനി സര്‍വീസ് ആരംഭിച്ചു. പി വി അന്‍വര്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. ഡിപ്പോയില്‍ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു.

നിലമ്പൂരില്‍നിന്ന് പകല്‍ 2.15 ന് പുറപ്പെട്ട് വൈകിട്ട് നാലിന് ഗൂഡല്ലൂര്‍ എത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് തിരികെ ഗൂഡല്ലൂരില്‍നിന്ന് നിലമ്പൂര്‍- മഞ്ചേരി- മലപ്പുറം- തിരൂര്‍വഴി രാത്രി 8.25ന് പൊന്നാനിയില്‍ എത്തും. പിറ്റേദിവസം പൊന്നാനിയില്‍ നിന്നും രാവിലെ ആറിന് പുറപ്പെട്ട് തിരൂര്‍ (6.50), മലപ്പുറം (7.35), മഞ്ചേരി (8.15), നിലമ്പൂര്‍ (8.55) വഴി രാവിലെ 10.30ന് ഗൂഡല്ലൂര്‍ എത്തും. തിരികെ 11ന് ഗൂഡല്ലൂരില്‍ നിന്ന് പുറപ്പെട്ട് 12.45ന് നിലമ്പുരില്‍ എത്തും.

sameeksha-malabarinews

ബംഗളൂരു ബസിന് ബന്ദിപ്പൂര്‍ വനപാത പോകാനുള്ള പാസ് തിരിച്ചുകിട്ടിയതായി പി വി അന്‍ വര്‍ എംഎല്‍എ അറിയിച്ചു.
പാസ് ഇല്ലാത്തത് കാരണം ബസ് വൈകി എത്തുന്നതും സര്‍വീസ് ആരംഭിക്കുന്നതും യാത്രക്കാരെ വലച്ചിരുന്നു. ഇനി ബസ് രാവിലെ 5.30ഓടെ നിലമ്പൂരില്‍ എത്തും. തുടര്‍ന്ന് പകല്‍ 11ന് തന്നെ സര്‍വീസ് തുടങ്ങുമെന്ന് ഡിപ്പോ അധികൃതര്‍ പറഞ്ഞു. എംഎ ല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ചടങ്ങില്‍ നഗരസഭാ കൗണ്‍സിലര്‍ പി ഗോപാലകൃഷ്ണന്‍, പീറ്റര്‍, ടി ഹരിദാസ്, ഡിടിഒ ജോഷി, സജില്‍ ബാബു എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!