ദക്ഷിണ റെയില്‍വേയില്‍ 2860 അപ്രന്റിസ്

ദക്ഷിണ റെയില്‍വേയുടെ വിവിധ ഡിവിഷനുകളിലും വര്‍ക്ക്‌ഷോപ്പുകളിലും അപ്രന്റിസിന്റെ 2860 ഒഴിവുണ്ട്. തിരുവനന്തപുരം, പാലക്കാട്, സേലം, ചെന്നൈ, തിരുച്ചിറപ്പള്ളി, മധുരൈ ഡിവിഷനുകള്‍, കോയമ്പത്തൂര്‍ പോടന്നൂരിലെ സിഗ്നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ വര്‍ക്ക്‌ഷോപ്പ്, പെരമ്പൂര്‍ റെയില്‍വേ ഹോ സ്പിറ്റല്‍, ലോക്കോ വര്‍ക്സ്, ഇലക്ട്രിക്കല്‍ വര്‍ക്ഷോപ്പ്, ആരക്കോണം എന്‍ജി നിയറിങ് വര്‍ക്ഷോപ്പ്, പൊന്‍മലൈ സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പ് എന്നിവിടങ്ങളിലാണ് പരീശീലനം. ഫിറ്റര്‍, വെല്‍ഡര്‍, പെയി ന്റര്‍, കാര്‍പെന്റര്‍, ടര്‍ണര്‍, വയര്‍മാന്‍, പ്ലം ബര്‍, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യന്‍, ഡീസല്‍ മെക്കാനിക്, മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, മൈക്കാനി ായിക് മോട്ടോര്‍ വൈഹിക്കിള്‍, മെക്കാനിക്.. മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്, ഇലക്ട്രോ ണിക്‌സ് മെക്കാനിക്, കംപ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, സ്റ്റെ നൊഗ്രാഫര്‍ ആന്‍ഡ് സെക്രട്ടറിയല്‍ അസിസ്റ്റന്റ് ട്രേഡുകളിലാണ് അവസരം. അപേക്ഷകര്‍ 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് ജയിച്ചിരിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ യോഗ്യത. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28. വിശദ വിവരങ്ങള്‍ക്ക് https://sr.indianrailways.gov.in കാണുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top