കെഎസ്ആർടിസി ശമ്പള പരിഷ്കരണം; മന്ത്രിതല ചർച്ച പരാജയം: പണിമുടക്കിൽ മാറ്റമില്ല

കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മന്ത്രി തലത്തില്‍ നടത്തിയ ചര്‍ച്ച പരാജയം. ചര്‍ച്ച പരാജയപ്പെട്ടത്തോടെ തൊഴിലാളി സംഘടനകളുടെ പണിമുടക്കില്‍ മാറ്റമില്ല.

വെള്ളിയും ശനിയുമാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്നാണ് തൊഴിലാളി സംഘടനകള്‍ നല്‍കുന്ന സൂചന.

ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാന്‍ ധനമന്ത്രിയുമായി വീണ്ടും കൂടിയാലോചനകള്‍ വേണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അഭിപ്രയപ്പെട്ടു. ആവശ്യങ്ങളില്‍ വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിച്ചു. ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ ജീവനക്കാര്‍ക്കിടയില്‍ വലിയ തരത്തില്‍ അമര്‍ഷവും പ്രതിഷേധവും ഉയര്‍ന്ന് വന്നിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top