രാജ്യത്ത് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും വില കുറയും

ദില്ലി:  രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറയും. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതോടെയാണ് ഡീസലിന് പത്തുരൂപയും, പെട്രോളിന് അഞ്ച് രൂപയുമാണ് കുറയുക.

വാറ്റ് നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രാജ്യവ്യാപകമായ പ്രതിഷേധവും, ഉപതെരഞ്ഞെടുപ്പുകൡലെ തോല്‍വിയുമാണ് കേന്ദ്രസര്‍ക്കാരിനെ എക്‌സൈസ് തീരുവ കുറയ്ക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.

സംസ്ഥാന സര്‍ക്കാരുകള്‍ വാറ്റ് നികുതി കൂടി കുറക്കുന്നതോടെ പെട്രോളിന് ഏഴ് രൂപയും ഡീസലിന് പന്ത്രണ്ട് രൂപയും കുറയുമെന്നാണ് കരുതന്നത്.

 

 

Share news
error: Content is protected !!
Scroll to Top