Section

malabari-logo-mobile

കെ.എസ്.ആര്‍.ടി.സി ദീപാവലി സ്പെഷ്യല്‍ സര്‍വീസുകളിലേയ്ക്കുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

HIGHLIGHTS : KSRTC has started online booking for Diwali special services

ഈ വര്‍ഷത്തെ ദീപാവലിയോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി 2023 നവംബര്‍ 7 മുതല്‍ നവംബര്‍ 15 വരെ കേരളത്തില്‍ നിന്നും ബംഗളുരു, മൈസൂര്‍ എന്നിവിടങ്ങളിലേക്കും, അവധി കഴിഞ്ഞ് തിരിച്ചുമായി നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമെ 16 വീതം 32 അധിക സര്‍വീസുകള്‍ നടത്തും. ഈ സര്‍വീസുകളിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. www.online.keralartc.com, www.onlineksrtcswift.com എന്നീ വെബ്സൈറ്റുകള്‍ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

സീറ്റുകള്‍ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതല്‍ ബസ്സുകള്‍ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. ഡിമാന്റ് അനുസരിച്ച് അധിക ബസുകള്‍ ക്രമീകരിക്കുമ്പോള്‍ തിരക്കേറിയ റൂട്ടുകള്‍ക്ക് പ്രാധാന്യം നല്‍കി ആവശ്യാനുസരണം അഡീഷണല്‍ സര്‍വിസുകള്‍ അയക്കണമെന്നും കൂടാതെ നിലവില്‍ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂള്‍ഡ് സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് എസി നോണ്‍ എ.സി ഡിലക്സ് ബസ്സുകള്‍ കൃത്യമായി സര്‍വ്വീസ് നടത്തുവാനും സി.എം.ഡി നിര്‍ദ്ദേശം നല്‍കി.

sameeksha-malabarinews

കൂടുതല്‍ വിവരങ്ങള്‍ക്ക്: ente ksrtc neo oprs. വെബ്‌സൈറ്റ്: www.online.keralartc.com, www.onlineksrtcswift.com. 24×7 control room: 94470 71021, 0471 2463799.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!