കൊല്ലം: ഓടിയിലേക്ക് കൈകുഞ്ഞുമായി വീണ് യുവതിക്ക് പരിക്കേറ്റു. പുനലൂരിലാണ് സ്ലാബില്ലാത്ത ഓടയിലേക്ക് കൈക്കുഞ്ഞുമായി വീണ് യുവതി അപകടത്തില്‍പ്പെട്ടത്. സംസ്ഥാന ഫാമിങ് കോര്‍പ്പറേഷന്റെ മുള്ളുമല ക്വാര്‍ട്ടേഴ്സിലെ താമസക്കാരി അനിതയുടെ കൈ ഒടിഞ്ഞു. വീഴ്ചയില്‍ അഞ്ചുമാസം പ്രായമുള്ള മകന്‍ അക്ഷിതിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൈ ഒടിഞ്ഞത്.
കുഞ്ഞ് പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഐക്കരക്കോണം ചെങ്കുളം റോഡില്‍ അക്ഷയ സെന്ററില്‍ നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനിടെ ഇന്നലെയാണ് അപകടം സംഭവിച്ചത്. മൂന്നടി താഴ്ചയുള്ള ഓടയിലേക്ക് ആണ് വീണത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




