ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചു. കോഴിക്കോട് ആലുവ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ് ആണ് മോഷണം പോയത്. സെക്യുരിറ്റി വേഷത്തില്‍ എത്തിയ ആള്‍ ബസ് ഓടിച്ചു കൊണ്ടുപോകുകയായിരുന്നു.
ജീവനക്കാര്‍ ബസിനെ പിന്തുടര്‍ന്നു. എന്നാല്‍ പിന്നില്‍ ആളുണ്ടെന്നറിഞ്ഞ മോഷ്ടാവ് വാഹനം അതിവേഗത്തില്‍ ഓടിക്കുകയും ബസ് നിരവധി വാഹനങ്ങളില്‍ തട്ടി ചെറിയ ചില അപകടങ്ങളുണ്ടാക്കുകയും ചെയ്തു.
ഇന്ന് രാവിലെ ആണ് കവര്‍ച്ച നടന്നത്. ബസ് കലൂര്‍ ഭാഗത്തുനിന്നും കണ്ടെത്തി. മോഷ്ടാവിനെ എറണാകുളം നോര്‍ത്ത് പൊലീസ് പിടികൂടി. സാങ്കേതിക പ്രശ്നങ്ങളെത്തുടര്‍ന്ന് ബസ് മെക്കാനിക്കല്‍ ഡിപ്പോയില്‍ കിടക്കവേയാണ് മോഷണം.
പൊലീസ് കണ്ടട്രോള്‍ റൂമുകള്‍ ഏകോപിപ്പിച്ച് ബസിന്റെ ലൊക്കേഷന്‍ മനസിലാക്കിയാണ് കലൂരില്‍ വച്ച് നോര്‍ത്ത് പൊലീസ് മോഷ്ടാവിനെ കുടുക്കിയത്. പൊലീസ് നിലവില്‍ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.




