കോഴിക്കോട് : അരീക്കാട് വാഹനാപകടത്തില്‍ ഒരു മരണം. കെ എസ് ആര്‍ ടി സി ബസ് ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
കോഴികളെ കൊണ്ടു വന്ന ലോറിക്ക് പിന്നില്‍ ബസ് ഇടിച്ചതിനെ തുടര്‍ന്ന് ലോഡ് ഇറക്കുകയായിരുന്ന ആള്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്.
കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ 5പേര്‍ക്ക് പരിക്കേറ്റു . തിരുവനന്തപുരത്തു നിന്ന് മാനന്തവാടിയിലേക്ക് പോയ സൂപ്പര്‍ ഡീലക്‌സ് ബസാണ് അപകടത്തില്‍പെട്ടത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




