തൃശൂരില്‍ ഒരു കുടുംബത്തിലെ 4 പേര്‍ക്ക് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി

തൃശൂര്‍ തിരുവില്വാമലയില്‍ കുടുംബത്തെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. അച്ഛനേയും അമ്മയേയും രണ്ടു മക്കളേയുമാണ് പൊള്ളലേറ്റ നിലയില്‍ കണ്ടത്. ഒരലാശേരി ചോലക്കോട്ടില്‍ രാധാകൃഷ്ണന്‍ (47), ഭാര്യ ശാന്തി (43), മക്കള്‍ കാര്‍ത്തിക് (14) (രാഹുല്‍ 7 ) എന്നിവരെയാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.

ഗുരുതരമായി പരുക്കേറ്റ നാലുപേരെയും മെഡിക്കല്‍ കോളജിലേക്കു മാറ്റി.

വീട്ടിനകത്താണ് ഇവരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്നാണ് സംശയം. തിരുവില്വാമലയിലെ ഹോട്ടല്‍ നടത്തിപ്പുകാരനാണ് രാധാകൃഷ്ണന്‍.

Share news
error: Content is protected !!
Scroll to Top