HIGHLIGHTS : KSRTC back to Khaki; The order to change the uniform was issued
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാ രുടെ യൂണിഫോം കാക്കിയാ ക്കി ഉത്തരവിറങ്ങി. നിലവിലു ള്ള നീല യൂണിഫോം ഇതോ ടെ മാറും. ജീവനക്കാരുടെ യൂ ണിയന്റെ ആവശ്യപ്രകാരമാണ് നടപടി. പുരുഷന്മാരായ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കാക്കി പാന്റ്‌സും ഒരു പോക്കറ്റുള്ള ഹാഫ് സ്ലീവ് ഷര്‍ട്ടും വനി തകള്‍ക്ക് കാക്കി ചുരിദാറും സ്ലീവ്‌ലെസ് ഓവര്‍ക്കോട്ടുമാ ണ് വേഷം. ഷര്‍ട്ടിന്റെ പോക്ക റ്റില്‍ കെഎസ്ആര്‍ടിസി മുദ്ര യും നെയിംബോര്‍ഡുമുണ്ടാ കും.
സ്റ്റേഷന്‍ മാസ്റ്റര്‍, വെഹി ക്കിള്‍ സൂപ്പര്‍വൈസര്‍, ചാര്‍ജ് മാന്‍ എന്നിവര്‍ക്ക് കാക്കി പാന്റ സും ഹാഫ് സ്ലീവ് ഷര്‍ട്ടുമാണ് യൂണിഫോം. ഷോള്‍ഡര്‍ ഫ്‌ളാ പ്പില്‍ കാറ്റഗറിയും രേഖപ്പെടു ത്തും. ഇന്‍സ്‌പെക്ടര്‍, ഹെഡ്വെ ഹിക്കിള്‍ സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കും കാക്കി യൂണിഫോമാ ക്കിയിട്ടുണ്ട്. മെക്കാനിക്, പമ്പ് ഓപ്പറേറ്റര്‍, ടയര്‍ ഇന്‍സ്‌പെക്ടര്‍ ടയര്‍ 1റി ടേഡര്‍ എന്നിവര്‍ക്ക് നേവി ബ്ലൂ പാന്റ്‌സും ഹാഫ് സ്ലീ വ് ഷര്‍ട്ടുമാണ്. സ്റ്റോര്‍ സ്റ്റാ ഫിനും ഇതേ യൂണിഫോമായി രിക്കും. ഈ സെക്ഷനിലെ വനിതകള്‍ക്ക് നേവി ബ്ലൂ സാരി യോ ചുരിദാറോ ഉപയോഗി ക്കാം. പ്യൂണ്‍ വിഭാഗം ജീവന ക്കാര്‍ക്ക് യൂണിഫോമില്ല. ജീവ നക്കാര്‍ക്ക് രണ്ട്‌ജോഡി യൂണി ഫോം തുണി കെഎസ്ആര്‍ടി സി മാനേജ്മെന്റ് നല്‍കും. 60,000 മീറ്റര്‍ തുണി കേരള ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്‍ കൈമാറി.

നിലവില്‍ കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്റുമാണ്. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറവും ഇന്‍സ്‌പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്റുമാണ് ഇപ്പോഴത്തെ യൂണിഫോം. നിലവിലെ നീല യൂണിഫോം മാറണമെന്ന് തൊഴിലാളി യൂണിയനുകളാണ് ആവശ്യപ്പെട്ടത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു