കോവിഡ് രോഗികള്‍ക്ക് മരുന്നുമായി വള്ളിക്കുന്നിലെ കെഎസ്ഇബി ജീവനക്കാര്‍

മലപ്പുറം: വള്ളിക്കുന്ന് പഞ്ചായത്തിലെ കോവിഡ് രോഗികള്‍ക്ക് വള്ളിക്കുന്ന് കെഎസ്ഇബി -യിലെ ജീവനക്കാര്‍ ചേര്‍ന്ന് സമാഹരിച്ച 23 ബോക്‌സ് വിറ്റാമിന്‍ ഗുളികകള്‍ (11500 എണ്ണം) നല്‍കി.

പഞ്ചായത്ത് ഓഫീസില്‍ വെച്ചു എ.ഇ. പ്രസീദ് കുമാറും മറ്റ് സഹപ്രവര്‍ത്തകരും ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ടീച്ചര്‍ക്ക് കൈമാറി.

ഏറെ രോഗികള്‍ ഉള്ള വള്ളിക്കുന്ന് പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് വളരെ സഹായകരമാണെന്ന് അവര്‍ പറയുകയുണ്ടായി.

 

Share news
error: Content is protected !!
Scroll to Top