ജ്ഞാനപീഠ ജേതാവ് കൃഷണ സോബ്തി അന്തരിച്ചു

ദില്ലി: വിഖ്യാതഹിന്ദി സാഹത്യകാരിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമയ കൃഷ്ണ സോബ്തി(93)അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതയായതിനെ തുടര്‍ന്ന് ഒരാഴ്ചയായി അവര്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

ഹിന്ദി,ഉര്‍ദു,പഞ്ചാബി സംസ്‌ക്കാരങ്ങളാണ് സോബ്തിയുടെ സാഹിത്യത്തിന്റെ ഭാവങ്ങള്‍. രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ഫെലോഷിപ്പും മടക്കി നല്‍കിയ എഴുത്തുകാരിയാണ് അവര്‍.

ഹിന്ദി അക്കാദമി അവാര്‍ഡുകള്‍, മൈഥിലി ശരണ്‍ ഗുപ്ത സമ്മാന്‍, കഥാ ചൂഡാണമണി, ശിരോമണി പുരസ്‌ക്കാരങ്ങ, സാഹിത്യ അക്കാദമി ഫെലോഷിപ്പുകള്‍ തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ അനേടിയിട്ടുണ്ട്.

2010 ല്‍ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹയാണെങ്കിലും എഴുത്തുകാര്‍ അധികാരകേന്ദ്രങ്ങളില്‍ നിന്ന് അകന്നുനില്‍ക്കണമെന്ന് പ്രസ്താവിച്ച് പുരസ്‌ക്കാരം നിഷേധിക്കുകയായിരുന്നു.

Related Articles