സംവിധായകന്‍ പ്രിയനന്ദന് നേരെ ആര്‍എസ്എസ് ആക്രമണം

തൃശൂര്‍:സംവിധായകന്‍ പ്രിയനന്ദന് നേരെ ആര്‍എസ്എസ് ആക്രമണം. പ്രിയനന്ദന്റെ വീടിനടുത്തുള്ള കടയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. പ്രിയനന്ദനെ മര്‍ദിച്ച ശേഷം മേല്‍ ചാണകവെള്ളം ഒഴിക്കുകയുമായിരുന്നു. മര്‍ദനത്തില്‍ അദേഹത്തിന്റെ ചെവിക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ വല്ലച്ചിറയില്‍ അദേഹത്തിന്റെ വീടിന് സമീപത്താണ് സംഭവം.

ശബരിമല വിഷയത്തില്‍ പ്രിയനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ താന്‍ മാപ്പ് പറയില്ലെന്ന് അദേഹം േേനരത്തെ വ്യക്തമാക്കിയിരുന്നു. ഏറെ വിമര്‍ശനവും സൈബര്‍ ആക്രമണവും ഉണ്ടായതിനെ തുടര്‍ന്ന് പോസ്റ്റ് പ്രിയനന്ദന്‍ ഡീലീറ്റ് ചെയ്തിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അദേഹം വ്യക്തമാക്കിയിരുന്നു. താന്‍ വീട്ടില്‍ തന്നെയുണ്ടാകുമെന്നും കൊല്ലാനാണെങ്കിലും വരാം ഒളിച്ചിരിക്കില്ലെന്നും മറ്റൊരു പോസ്റ്റിലൂടെ അദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

സംഭവത്തെ തുടര്‍ന്ന് പോലീസില്‍ പരാതിനല്‍കാന്‍ ഒരുങ്ങുകയാണ് പ്രിയനന്ദന്‍.

Related Articles