Section

malabari-logo-mobile

പെണ്‍കുട്ടികള്‍ ധീരരായി വളരണം: മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

HIGHLIGHTS : തിരുവനന്തപുരം:ദേശീയ ബാലികാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ ആരോഗ്യ, ...

തിരുവനന്തപുരം:ദേശീയ ബാലികാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ ആരോഗ്യ, വനിത ശിശുവികസന മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. പെണ്‍കുട്ടികളെ ധീരരായി വളര്‍ത്തിയെടുക്കണമെന്നും അവരെ സമൂഹത്തില്‍ തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ സഹായിക്കുന്ന രീതിയില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരാക്കി മാറ്റണമെന്നും മന്ത്രി പറഞ്ഞു. പെണ്‍കുട്ടികളോടുള്ള അവഗണന രാജ്യത്താകമാനം നടക്കുന്നുണ്ട്. വീടുകളിലും സ്‌കൂളുകളില്‍ നിന്നും കുട്ടികള്‍ക്ക് മോശമായ അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ഐ. സി. ഡി. എസ് പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണയ്ക്ക് മന്ത്രി ഉപഹാരം സമ്മാനിച്ചു. പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് രമേഷ് ബി. വെട്ടിമറ്റം, പ്രവര്‍ത്തന മികവ് പുലര്‍ത്തിയ ഐ. സി. ഡി. എസ് പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബജോര്‍ജ് ഉപഹാരങ്ങള്‍ നല്‍കി.

sameeksha-malabarinews

അനീമിയയുടെ ദോഷവശങ്ങള്‍ സംബന്ധിച്ച് സെമിനാര്‍ നടന്നു. കുട്ടികള്‍ക്കായി പെയിന്റിംഗ്, ക്വിസ്, ഉപന്യാസ രചന എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!