Section

malabari-logo-mobile

ഗൗരിയമ്മ ജ്വലിക്കുന്ന ഇതിഹാസം; വലിയ ചുടുകാട്ടില്‍ അന്ത്യവിശ്രമം

HIGHLIGHTS : KR Gouri Amma Cremation

ആലപ്പുഴ: കെ ആര്‍ ഗൗരിയമ്മയുടെ ഭൗതീക ശരീരം പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍ സംസ്‌കരിച്ചു. തിരുവനന്തപുരത്തെ അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശത്തിന് വെച്ചതിന് ശേഷം ആലപ്പുഴയിലെത്തിക്കുകയും അവിടെ നിന്നും പുന്നപ്രയില്‍ ടി വി തോമസ് അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലെത്തിച്ചായിരുന്നു സംസ്‌കാരം.

മുഖ്യമന്ത്രി അടക്കമുള്ളവര്‍ അയ്യന്‍കാളി ഹാളില്‍ എത്തിയിരുന്നു. എകെജി സെന്ററില്‍ പതാക താഴ്ത്തി കെട്ടി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പൊതുദര്‍ശനത്തിന് 300 പേര്‍ക്ക് ചടങ്ങില്‍ പ്രവേശനം അനുവദിച്ചിരുന്നു.

sameeksha-malabarinews

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്താണ് സ്വകാര്യ ആശുപത്രിയില്‍ ആണ് കെ ആര്‍ ഗൗരിയമ്മയുടെ അന്ത്യം. 101 വയസായിരുന്നു.അന്ത്യം. അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതല്‍ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ട്. 1957,1967,1980,1987,2001 2004 എന്നീ വര്‍ഷങ്ങളില്‍ രൂപം കൊണ്ട മന്ത്രിസഭകളിലും അവര്‍ അംഗമായിരുന്നു.കേരളത്തില്‍ വിവിധകാലങ്ങളില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവര്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

റവന്യൂ വകുപ്പിനു പുറമേ, ഗൗരിയമ്മ വിജിലന്‍സ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ക്കും നേതൃത്വം കൊടുത്തു. പ്രഗല്ഭയായ ഒരു മന്ത്രിയെന്ന നിലയില്‍ അവരുടെ കഴിവു തെളിയിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(മാര്‍ക്സിസ്റ്റ്) അംഗം ആയിരുന്ന ഇവര്‍ പിന്നീട് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!