HIGHLIGHTS : KPA Majeed MLA says news that locals stopped him in Parappanangadi is untrue

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ വെച്ച് ഇന്നലെ തന്നെ നാട്ടുകാര്‍ തടഞ്ഞുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് കെ പി എ മജീദ് എംഎല്‍എ. പരപ്പനങ്ങാടി തീരദേശത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടി മുന്തിയ പരിഗണനയാണ് താന്‍ നല്‍കിയിരിക്കുന്നതെന്നും. എംഎല്‍എയ്ക്ക് ബജറ്റില്‍ അഞ്ച്‌കോടി രൂപയാണ് നല്‍കാറുള്ളതെന്നും ആ അഞ്ച് കോടി രൂപയും പരപ്പനങ്ങാടി തീരദേശത്തെ കടല്‍ക്ഷോഭം വരുന്ന പ്രദേശത്ത് കടല്‍ഭിത്തി നല്‍കുന്നതിനാണ് നല്‍കിയിട്ടുള്ളതെന്നും. നല്‍കിയിട്ടുള്ള അഞ്ച് കോടി രൂപ എവിടെയൊക്കെയാണ് വര്‍ക്ക് ചെയ്യേണ്ടതെന്ന് തീരുമാനിക്കാന്‍ പ്രാദേശിക ആളുകളെയാണ് ഏല്‍പ്പിച്ചതെന്നും, അതില്‍ എവിടെയാണ് പ്രത്യേകം വര്‍ക്ക് എന്ന് പറഞ്ഞിട്ടില്ലെന്നും ഇതില്‍ ഒരു വര്‍ക്ക് പൂര്‍ത്തിയാക്കത്തതുകൊണ്ട് അത് പൂര്‍ത്തീകരക്കാനായി ഒരു കോടിരൂപയ്ക്കുകൂടി ഭരണാനുമതി കൊടുത്തു ആ വര്‍ക്കും ആരംഭിക്കാനിരിക്കുകയാണെനന്നും എംഎല്‍എ പറഞ്ഞു. കടലോരത്തെ ഭിത്തികെട്ടുന്നതിന് ഗവണ്‍മെന്റുമായി സമീപിച്ചെങ്കിലും ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് പണം നല്‍കിയിട്ടില്ലെന്നും എംഎല്‍ പറഞ്ഞു.
കഴിഞ്ഞദിവസം തീരദേശ ശുചീകരണവുമായി ബന്ധപ്പെട്ട് എത്തിയപ്പോള്‍ ആളുകള്‍ ഈ പ്രദേശം കാണണമെന്ന് ആവശ്യപ്പെടുകയും താന്‍ അവിടെ പോയെന്നും എന്നാല്‍ തന്നോട് കയര്‍ക്കുകയോ തടയുകയോ ചെയ്ത ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും പുറത്തുവിട്ട വീഡിയോയില്‍ എംഎല്‍എ പറഞ്ഞു.