കോഴിക്കോട് വിലങ്ങാട് പുല്ലുവ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു

കോഴിക്കോട് വിലങ്ങാട് പുല്ലുവ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴ കരകവിഞാണ് ഒഴുകുന്നത്.

വിലങ്ങാട് ടൗണിലെ പാലത്തിന് മുകളിലേക്ക് വെള്ളം കയറി.രാവിലെ മുതല്‍ വിലങ്ങാട് മലയോരത്ത് അതി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

വാണിമേല്‍ പുഴയിലും ക്രമാതീതമായി ജല നിരപ്പ് ഉയര്‍ന്നുണ്ട്. പുഴയോരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top